ഇസ്രായേൽ :ഒമിക്രോൺ തരംഗത്തിനിടെ ഇസ്രായേലിൽ ആശങ്ക പടർത്തി പുതിയ വൈറസ് സാന്നിധ്യം. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്‍റെ ആദ്യ കേസാണ് ഇസ്രയേലിൽ റിപ്പോർട്ട് ചെയ്തത്. കൊവിഡും ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണ്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയില്‍ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിൽ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. രാജ്യത്ത് നാലാം ഡോസ് വാക്‌സിനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി.


