തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് ഉത്തരവിറങ്ങി. നവംബർ 10 നാണ് ബസ് വാങ്ങാൻ ധനവകുപ്പ് പണം അനുവദിച്ചത്. ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിൻ്റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്.

നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് പുതിയ നടപടി. നികുതിപ്പണം കൊണ്ട് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിര്‍ത്തണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

