കോഴിക്കോട്: നവകേരള സദസിനായി വച്ച ഫ്ലക്സിൽ മന്ത്രി കെ. രാധാകൃഷണന്‍റെ ഫോട്ടോയില്ല. കൊയിലാണ്ടിയിലാണ് സംഭവം. അഞ്ഞൂറോളം ഫ്ലക്സുകളാണ് മന്ത്രി രാധാകൃഷ്ണന്‍റെ ഫോട്ടോയില്ലാതെ പ്രിന്‍റ് ചെയ്തത്. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഫ്ലക്സുകൾ മാറ്റി, കെ. രാധാകൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടുത്തി പുതിയത് വെച്ചു.

മുഖ്യമന്ത്രിയുടേയും പത്തൊന്‍പത് മന്ത്രിമാരുടേയും ഫോട്ടോ പോസ്റ്ററിലുണ്ട്. കൊയിലാണ്ടി എം.എ.എല്‍ കാനത്തില്‍ ജമീലയുടേയും ഫോട്ടോ പോസ്റ്ററിലുണ്ട്. അഞ്ഞൂറോളം ഫ്ളക്സുകളാണ് ഈ രീതിയില്‍ മണ്ഡലത്തിലെ പലയിടത്തുമായി വെച്ചത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെട്ടെ ഈ പോസ്റ്ററുകള്‍ പ്രചരിച്ചു. ഇതോടെയാണ് സംഘാടകരുടെ ശ്രദ്ധയില്‍ ഇത് പെട്ടത്. പ്രിന്‍റിങ്ങിനിടെ പറ്റിയ പിഴവാണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.കോഴിക്കോടെ ഒരു സ്വകാര്യ പ്രസില്ലാണ് പോസ്റ്റര്‍ രൂപകല്‍പ്പനയും പ്രിന്‍റിങ്ങും നടത്തിയത്.
മന്ത്രി രാധാകൃഷ്ണന്‍റെ ഫോട്ടോ ഫ്ലക്സില്‍ ഉള്‍പ്പെടുത്താന്‍ പ്രസ്സുകാര്‍ക്ക് വിട്ടുപോയതാണെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല വിശദീകരിച്ചു. എല്ലായിടത്തും ഒരേ രീതിയിലുള്ള പ്രചാരണ ബോര്‍ഡുകളായതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയില്ലെന്നും പ്രചാരണ കമ്മിറ്റി വിശദീകരിക്കുന്നു. പിഴവ് മനസിലായതോടെ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മന്ത്രി കെ.രാധാകൃഷണനെ കൂടി ഉല്‍പ്പെടുത്തി പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചെന്നും കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.
അതേസമയം നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി തയാറാക്കിയ ബസിന്റെ ആഡംബരമെന്താണെന്നു മനസ്സിലായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്. ബസിൽ കയറി ആർഭാടം പരിശോധിക്കാൻ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ക്ഷണിച്ചു. ബസിന്റെ ആർഭാടം ഞങ്ങൾ പരിശോധിച്ചിട്ടു മനസ്സിലായില്ലെന്നും അതിനാലാണു നിങ്ങളെ ക്ഷണിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

