Kerala

നവകേരള സദസ്സ്; ആദ്യ ദിനം ലഭിച്ചത് 2200 പരാതികൾ

കാസര്‍കോട്: നവകേരള സദസിന്റെ ആദ്യദിനം ലഭിച്ചത് 2200 പരാതികൾ. മഞ്ചേശ്വരത്ത് ലഭിച്ച പരാതികൾക്ക് 45 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് സർക്കാർ നിർദേശം. ജില്ലയിലെ മന്ത്രിമാര്‍ക്കാണ് മേല്‍നോട്ടച്ചുമതല. നവകേരള സദസ്സിന്റെ രണ്ടാം ദിനം കാസർകോട് മണ്ഡലത്തിൽ നിന്ന് ആരംഭിക്കും. പത്തരയ്ക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ്സ്. നാളെയാണ് കണ്ണൂര്‍ ജില്ലയിലെ പര്യടനം.

വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം. ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസുകള്‍ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസിനും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top