Kerala

നവകേരള സദസിന്റെ പ്രചാരണ ബോർഡിൽ നിന്ന് മൂന്ന് മന്ത്രിമാരെ ഒഴിവാക്കി

കണ്ണൂർ: സർക്കാരിന്റെ നവകേരള സദസിന്റെ പ്രചരണ ബോർഡിൽ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും എ കെ ശശീന്ദ്രനുമാണ് പ്രചരണ ബോർഡിൽ നിന്ന് പുറത്തായത്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. ബോർഡ് അച്ചടിച്ചവർക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തിൽ എംഎൽഎയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. നൂറിലധികം ബോർഡുകളാണ് മന്ത്രിമാരുടെ ചിത്രം ഒഴിവാക്കി സംഘാടക സമിതി സ്ഥാപിച്ചത്. കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെത്തി. പയ്യന്നൂർ മണ്ഡലത്തിലാണ് കണ്ണൂരിലെ ആദ്യ സ്വീകരണം. ഒമ്പത് മണിക്ക് നടക്കുന്ന പ്രഭാത യോഗത്തിനും 10.30നുള്ള വാർത്താ സമ്മേളനത്തിനും ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും 11 മണിക്ക് ആദ്യ പരിപാടിയിലേക്ക് എത്തിച്ചേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top