കണ്ണൂര്‍: നവകേരള സദസ്സ് ഇന്നും കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടരും. പ്രമുഖ വ്യക്തികളുമായുള്ള പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യത്തെ യോഗം. ഉച്ചക്ക് ശേഷം കണ്ണൂര്‍, ധര്‍മ്മടം , മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. തലശേരിയിലാണ് സമാപന പരിപാടി.

പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം.

