Kerala

നവകേരള സദസ്സ് സംഘാടക സമിതി; മണ്ഡലം പ്രസിഡന്റുള്‍പ്പടെ മൂന്ന് കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു

തൃശ്ശൂര്‍: നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍. ചൊവന്നൂര്‍ പഞ്ചായത്ത് തല സംഘാടക സമിതി യോഗത്തിലാണ് മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ മൂന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് സമിതിയില്‍ പങ്കെടുത്തത്. സി കെ ജോണ്‍, എ രത്നകുമാരി, സി പി വിമല എന്നിവരാണ് യോഗത്തിനെത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി കെ ജോൺ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും എ രത്‌നകുമാരി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയുമാണ്. നവകേരള സദസുമായി സഹകരിക്കരുതെന്ന യുഡിഎഫിന്റേയും കെപിസിസിയുടേയും നിര്‍ദേശം നിലനിൽക്കുമ്പോഴാണ് യോഗത്തിൽ പങ്കെടുത്തത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top