സെക്കന്തരാബാദ്: സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും ദരിദ്രരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കന്തരാബാദിൽ പിന്നോക്ക സമുദായ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പിന്നോക്ക സമുദായങ്ങളിൽ നിന്ന് എന്തെങ്കിലും നേടാനല്ല വന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നടത്തി വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളും നേതാക്കളും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

