മൂന്നാര്‍: പടയപ്പക്ക് പിന്നാലെ മറ്റ് കാട്ടാനകളും നാട്ടിലേക്ക് കൂട്ടമായി എത്താൻ തുടങ്ങി. ആനകൾ പ്രദേശത്ത് വന്നതോടെ മൂന്നാറിലെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടിയാനയടക്കം ആറിലധികം ആനകൾ ആണ് മൂന്നാറിൽ എല്ലാദിവസവും എത്തുന്നത്.

കഴിഞ്ഞ ആഴ്ച പടയപ്പ മൂന്നാറിൽ അരി തേടി ഇറങ്ങിയിരുന്നു. ഒടുവിൽ തോട്ടം തൊഴിലാളികളുടെ കൃഷി നശിപ്പിച്ച് അവിടെ ഉണ്ടായിരുന്ന ബീൻസും പയറും മറ്റു പച്ചക്കറികളും തിന്ന ശേഷമായിരുന്നു മടക്കം.

