മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (ഗുരുതരമായ ലൈംഗികാതിക്രമം), 12 (ലൈംഗിക പീഡനം) എന്നിവ പ്രകാരം പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

2015ൽ ഫാദർ ജോൺസൺ ലോറൻസ് പള്ളിയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ഡിസംബറിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്നുമുതൽ അദ്ദേഹം ജയിലിലാണ്.

