മുംബൈയില്‍ നിരോധനാജ്ഞ. പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു. മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചത്. ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉള്‍പ്പെടെയുള്ള അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങളും ഒത്തുചേരലുകളും മുംബൈ പോലീസ് നിരോധിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഓപ്പറേഷന്‍സ്) എസ്.ചൈതന്യയാണ് ബുധനാഴ്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. ജനുവരി ഏഴുവരെയാണ് നിയന്ത്രണം.




