മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശത്തില്‍ മുംബൈ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ പിടിയിലായ രാജ്‌വീര്‍ ഖാന്‍ നിര്‍മ്മിച്ച ഇമെയില്‍ ഐഡി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷദബ് ഖാന്റെ പേരിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഇന്ത്യയില്‍ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. പാകിസ്ഥാന്‍ – ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന സമയത്താണ് ഭീഷണി സന്ദേശം എത്തിയ ഇമെയില്‍ ഐഡി ക്രിയേറ്റ് ചെയ്തതെന്നും മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു. കേസിലെ പ്രതിയെ ഈ മാസം എട്ട് വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

