*തൊടുപുഴ മുട്ടത്ത് എക്സൈസിന്റെ ലക്ഷങ്ങളുടെ മുട്ടൻ

എഞ്ചിനീയറിംങ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉളള മുട്ടം ടൗൺ കേന്ദ്രികരിച്ച് മയക്കു മരുന്ന് സംഘങ്ങൾ തമ്പടിക്കുന്നു എന്ന എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂലമറ്റം ഷാഡോ എക്സൈസ് അംഗങ്ങളായ N രഞ്ജിത്ത്, അഷറഫ് അലി എന്നിവരുടെ ആഴ്ചകൾ നീണ്ട രഹസ്യാന്വേഷണമാണ് ഗഞ്ചാവ് മയക്കു മരുന്ന് വില്പനയുടെ ഇടനിലക്കാരനായ സിറിൽ ജോൺസണെ പിടികൂടിയത് സഹായിച്ചത്.
എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച റിമാൻഡ് ചെയ്തു. തമിഴ് നാട്ടിലെ കമ്പത്ത് നിന്ന് അതിർത്തി കടന്ന് എത്തുന്ന പച്ചപ്പ് കൂടിയ കമ്പം ഗഞ്ചാവ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ഗഞ്ചാവും മറ്റ് രാസ മയക്കുമരുന്നുകളും വലിയ അളവിൽ ജില്ലയിൽ പിടികൂടിട്ടുണ്ടെങ്കിലും താരതമ്യേന ദുർലഭമായ, ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ മുക്കാൽ കിലയോളം കണ്ടെത്തിയത് എക്സൈസ് അധികൃതരിലും അമ്പരപ്പ് ഉണ്ടാക്കി. 100 gm ഹാഷിഷ് ഓയിൽ പോലും സൂക്ഷിക്കുന്നത് 10 വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ സാവിച്ചൻ മാത്യു, കുഞ്ഞുമുഹമ്മദ് ടി കെ , സിവിൽ എക്സൈസ് ഓഫീസർമാരായ റ്റിറ്റോമോൻ ചെറിയാൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമീന ടി എ, എക്സൈസ് ഡ്രൈവർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് , നിരോധിത പുകയില ഉല്പന്നങ്ങൾ സംബന്ധിച്ചപരാതികൾ 04862276566 എന്ന നമ്പരിലൊ 9400069543 നമ്പരിലും. വിളിച്ചോ ,വാട്ട്സാപ്പ് വഴിയൊ അറിയി ക്കാവുന്നതാണ് പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്

