India

ഭരണ കാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു; കോൺഗ്രസിനെതിരെ വിമർശനവുമായി നരേന്ദ്രമോദി

റായ്പൂര്‍: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാമെന്നും ഇവരുടെ ഭരണം ഇനി പൊതുജനങ്ങൾക്ക് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണ കാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നാണ് മുംഗേലയിൽ നടന്ന പൊതുസമ്മേളനത്തിൽ മോദി പറഞ്ഞത്.

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്ത് എത്തിയത്. ഛത്തീസ്ഗഡിൽ കോൺഗ്രസിന്‍റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് നരേന്ദ്രമോദി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമർശം. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ നടപടി അഴിമതി നടത്തിയ നേതാക്കൾക്ക് ശിക്ഷ ഉറപ്പാക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഭരണത്തുടർച്ച ലക്ഷ്യമിട്ട് കോൺഗ്രസ്‌ പ്രചാരണം ശക്തമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top