India

തോൽവിയിലും രാജ്യം ടീം ഇന്ത്യയ്ക്കൊപ്പം; പ്രധാനമന്ത്രി

അഹമ്മദാബാദ്: ഇന്ത്യൻ ആരാധകരുടെ കണ്ണ് നിറച്ചുകൊണ്ടാണ് ഓസ്‌ട്രേലിയ ആറാം കിരീടം സ്വന്തമാക്കിയത്. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആണ് അവർ മൈതാനം വിട്ടത്. 2003ൽ ഇന്ത്യയെ തോൽപ്പിച്ച ഓസ്ട്രേലിയ വീണ്ടും അതേ പല്ലവി ആവർത്തിച്ചിരിക്കുകയാണ്. എന്നാൽ തോൽവിയിലും രാജ്യം ടീം ഇന്ത്യയ്ക്കൊപ്പമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനവും താരങ്ങളുടെ കഴിവും ശ്രദ്ധേയമായിരുന്നു. മികച്ച ടീമായാണ് ഇന്ത്യൻ താരങ്ങൾ ലോകകപ്പ് കളിച്ചത്. ഈ പ്രകടനത്തിൽ രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top