ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറമില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനും പാര്‍ട്ടി നാഷണല്‍ സെക്രട്ടറി അനില്‍ ആന്റണി, നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാറ്റണ്‍ എന്നിവർക്കും തിരഞ്ഞെടുപ്പ് ചുമതല. കിരണ്‍ റിജിജുവിനെ ഇലക്ഷന്‍ ഇന്‍ ചാര്‍ജ് ആയും അനില്‍ ആന്റണി, യാന്‍തുംഗോ പാറ്റണ്‍ എന്നവരെ ഇലക്ഷന്‍ കോ-ഇന്‍ ചാര്‍ജുമാരായും ആണ് നിയമിച്ചിരിക്കുന്നത്.

നാല്‍പ്പതംഗ നിയമസഭയാണ് മിസോറമിലേത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) 26 സീറ്റുകളില്‍ വിജയിച്ചിരുന്നു. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് (ഇസഡ്.പി.എം.) എട്ട് സീറ്റിലും കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബി.ജെ.പി. ഒരു സീറ്റിലുമാണ് വിജയിച്ചത്.

