കോഴിക്കോട്: മിഠായി പദ്ധതിയിൽ വീഴ്ച വരുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പ്രമേഹബാധിതരായ കുട്ടികൾക്കായി സർക്കാർ രൂപം നൽകിയ പദ്ധതിയാണ് മിഠായി. ആവശ്യത്തിന് മരുന്ന് പദ്ധതിയിൽ ഇല്ലാത്തത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

ആരോഗ്യവകുപ്പ് സെക്രട്ടറി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
നവംബർ 28 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

