ന്യൂഡല്‍ഹി: മിസോറാമും ഛത്തീസ്ഗഢും ഇന്ന് പോളിങ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും ചെറിയ സംസ്ഥാനമായ മിസോറാമില്‍ 40 നിയമസഭാ സീറ്റിലേക്ക് വോട്ടെടുപ്പ് നടക്കും. 90 നിയമസഭാ സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പാണിന്ന്. 20 സീറ്റില്‍ ഇന്ന് ജനം വിധിയെഴുതും. ഈ മാസം 17-നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ അടുത്ത മാസം 3-ന് നടക്കും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറിൽ ഇന്നലെ സ്ഫോടനം ഉണ്ടായി. ഒരു ബിഎസ്എഫ് കോൺസ്റ്റബിളിനും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.


