കാസർകോട്: നവകേരള സദസ് ബഹിഷ്കരിച്ചതിൽ പ്രതിപക്ഷ എം എൽ എമാർക്ക് നിരാശയുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുഡിഎഫ് മാറി നിന്നത് ജനങ്ങളെ അപമാനിക്കലാണെന്നും റിയാസ് പറഞ്ഞു. മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്കെത്തുന്നത് ചരിത്രത്തിൽ ആദ്യമെന്ന് പി രാജീവും വ്യക്തമാക്കി.

അതേസമയം നവ കേരള സദസിന്റെ ആദ്യ പരിപാടി വൻ വിജയമാണെന്ന് വിലയിരുത്തലിലാണ് സർക്കാർ. പ്രതിപക്ഷ എംഎൽഎമാർ കൂടി പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നുമാണ് സർക്കാരിൻറെ വിലയിരുത്തൽ. സദസിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിൽ ചർച്ചക്ക് തുടക്കമിടാനായെന്നും സർക്കാരിന് കരുതുന്നു. ലീഗ് നിലപാട് വരും ദിവസങ്ങളിലും ചർച്ചയാക്കാൻ ഉറച്ചിരിക്കുകയാണ് മന്ത്രിസഭ.

