പാലാ:കരൂർ :വിയർക്കാതെ പണിയെടുക്കുന്ന കോൺഗ്രസ് കാഴ്ചപ്പാടാണ് ഇടത് മുന്നണിയെ തുടർ ഭരണത്തിലെത്തിച്ചതെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എകോൺഗ്രസ് പ്രവർത്തനത്തിൽ ലക്ഷറിയുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു .

ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഇല്ലാത്ത സംഘടനാ പ്രവർത്തനങ്ങളോ ഇല്ലാതെ എൻജോയ് ചെയ്യാൻ പറ്റുന്ന ആ ഒരു കാലം കഴിഞ്ഞു. വിയർക്കാതെ, അദ്ധ്വാനിക്കാതെ പാർട്ടിക്കൊപ്പം നിന്നാൽ പാർട്ടി മുമ്പോട്ട് പോകും. നേതാക്കളോട് അടുപ്പം മതി ഇതായിരുന്നു രണ്ട് ദശാബ്ദമായി പാർട്ടി പ്രവർത്തനം. ഈ അലസതയും ,ഈ കാഴ്ചപ്പാടുമാണ് കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫ് തുടർ ഭരണത്തിൽ വന്നത് എന്നും മാത്യു കുഴൽ നാടൻ കുട്ടിച്ചേർത്തു.
കരൂർ മണ്ഡലം യൂത്ത് കോൺഗ്രസ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻ്റ് അക്ഷയ് അദ്ധ്യക്ഷം വഹിച്ചു.ഡി സി സി ജനറൽ സെക്രെട്ടറി സി ടി രാജൻ,സന്തോഷ് കുര്യത്ത്, ചാക്കോ തോമസ്, ആർ.വി തോമസ്, റോബി ഊടുപുഴ തുടങ്ങിയവർ പ്രസംഗിച്ചു .

