Health

പൈകയിലെ വെയിറ്റിംഗ് ഷെഡിൽ നിന്നും., മരിയ സദന തണലിലേക്ക് തങ്കപ്പൻ:ഇനി പുതുവർഷത്തിൽ പുതിയ ജീവിതം

പാലാ: പുതുവത്സരത്തിൽ ഒരാൾക്കുകൂടി മരിയസദനം ആശാകേന്ദ്രമായി.പാലായിലുള്ള മാനസീക രോഗീ പരിചരണ പരിപാലന കേന്ദ്രമാണ് മരിയ സദനം. പാലായ്ക്കടുത്തുള്ള പൈകയിലെ ഗവൺമെൻ്റാശുപത്രിക്കു സമീപം വെയിറ്റിംഗ് ഷെഡിൽ കിടക്കുകയായിരുന്ന അറുപതുകാരനായ തങ്കപ്പനാണ് മരിയസദനം ആശയമാകുന്നത്. രോഗാസ്ഥയിൽ കഴിഞ്ഞിരുന്ന ഇയാളെ ഓട്ടോ ഡ്രൈവർമാരായ വിനോദ് എം ടി, മോഹനൻ പാറയിൽ എന്നിവരായിരുന്നു പരിചരിച്ചുപോന്നിരുന്നത്.അനേകം സുമനസുകളുടെ പരിപാലനയിലാണ് തങ്കപ്പൻ കഴിഞ്ഞു കൂടിയിരുന്നത്.മാറിയ സാധനത്തിന്റെ ഭാഗമായ തങ്കപ്പൻ മരിയ സദനം  ഡയറക്ടർ സന്തോഷ് സ്വീകരിക്കുകയും.,അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിവുകൾ മരുന്നുകൾ ഉപയോഗിച്ച് കഴുകി കെട്ടുകയും ചെയ്തു.

24 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച മരിയസദനത്തിൽ മനോരോഗികളായ സ്ത്രീകൾ, പുരുഷന്മാർ, അവരുടെ കുട്ടികൾ, ഇവരെ പരിചരിക്കുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ 420 പേർ താമസിക്കുന്നുണ്ട്. ഇതിൽ എപ്പോഴും പരിചരണം ആവശ്യമായ 25 കിടപ്പുരോഗികൾ, 20 അംഗ പരിമിതർ, 67 വയോജനങ്ങൾ, 44 മാനസിക വൈകല്യം ബാധിച്ചവർ, 42 ലഹരിചികിത്സ രോഗികൾ, മറ്റു അനാഥരായ മാനസിക രോഗികൾ തുടങ്ങിയവരും ഇക്കൂട്ടത്തിൽപ്പെടുന്നു. സ്ഥലപരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടുംമൂലം സ്ഥാപനം ബുദ്ധിമുട്ടിലാണെങ്കിലും തങ്കപ്പൻ്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഏറ്റെടുക്കുകയായിരുന്നുവെന്ന് ഡയറക്ടർ സന്തോഷ് മരിയസദനം പറഞ്ഞു.

മരിയ സദനത്തെ സഹായിക്കുക :മനുഷ്യത്വത്തെ സഹായിക്കുക:9961404568 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top