
പാലാ :നാനാ ജാതി മതസ്ഥരായ മരിയ ഭക്തർക്ക് സമാധാനവും നന്മയും പ്രദാനം ചെയ്യുന്നതാണ് അമലോത്ഭവ ജൂബിലി തിരുന്നാളെന്നു പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ജൂബിലി തിരുന്നാളിൽ വി കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
പാലായുടെ നാഗരികതയുടെ വിശുദ്ധീകരണത്തിന് അമ്മ നൽകിയ അനുഗ്രഹങ്ങൾ നിദാനമായി.ആർക്കും സ്വീകരിക്കാവുന്ന ദൈവാരാധനയുടെ മുഖമാണ് അമ്മ.ദൈവം ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെ എന്ന് പറഞ്ഞു നിശബ്ദതയിൽ ദൈവത്തെ സ്വീകരിക്കാൻ മറിയം നമ്മെ ഉൽബോധിപ്പിക്കുന്നു.
സത്യത്തിന്റെ സൗന്ദര്യമാണ് നമ്മുടെ ആരാധന ക്രമം. അതു തോമ്മാ ശ്ലീഹായുടെ പൈതൃകം ഉയർത്തിപ്പിടിക്കുന്നതാണ്.അതു പാലിക്കുവാൻ എല്ലാവർക്കും കടമയുണ്ട്.
സിംഹങ്ങളുടെ കൂട്ടത്തിൽ ജീവിക്കുമ്പോഴാണ് ജീവിക്കാൻ പഠിക്കുന്നത്. പ്രതിസന്ധികളെ നേരിടാൻ അമ്മ നമ്മെ സഹായിക്കും.
കോവിഡിന്റെ ബുദ്ധിമുട്ടുകൾ അതിജീവിക്കുവാൻ തിരുന്നാൾ നമുക്ക് ശക്തി നൽകുമെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു.

