റായ്പൂർ : നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിനിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. സുക്മ തോണ്ടമാര്‍കയില്‍ നടന്ന സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് എല്ലാ ബൂത്തുളിലും കേന്ദ്രസേന വിന്യാസമുണ്ട്.

രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന മിസോറമിലും പോളിങ് തുടങ്ങി. അതേസമയം മിസോറമില്‍ തൂക്കുസഭ വരില്ലെന്ന് മുഖ്യമന്ത്രി സോറാംതംഗ വ്യക്തമാക്കി. ഭരണകക്ഷിയായ എംഎന്‍പി 25 സീറ്റോ അതില്‍ കൂടുതലോ നേടുമെന്ന് മുഖ്യമന്ത്രി സോറാംതംഗ ഐസ്വാള്‍ നോര്‍ത്തിലെ ബൂത്തില്‍ വോട്ടുചെയ്ത ശേഷം പറഞ്ഞു.

