ഇംഫാൽ; മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം.രണ്ടു സംഘങ്ങളായാണു ആൾക്കൂട്ടം മുഖ്യമന്ത്രിയുടെ വീടിനുനേരെ എത്തിയതെന്നു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ആകാശത്തേക്കു വെടിയുതിർത്തു പൊലീസ് ആക്രമണശ്രമം തടഞ്ഞു.ആൾക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുത കർമ സേന നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉദ്യോഗസ്ഥർ വിച്ഛേദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു സമീപത്തായി നിരവധി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഹെയിൻഗാങിലെ ബിരേൻ സിങ്ങിന്റെ സ്വകാര്യ വസതിയുടെ 150 മീറ്ററിന് അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധിക്കാരെ തടഞ്ഞു. സ്വകാര്യവസതിക്കു സുരക്ഷാ ഉദ്യോഗസ്ഥർ കാവൽനിൽക്കുന്നുണ്ടെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേൻ സിങ് താമസിക്കുന്നത് .

