Crime

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കഴക്കൂട്ടം :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്പഴന്തി മഹാദേവപുരം അമ്പാടി ഭവനിൽ അക്ഷയ് ജിത്താണ് (24) തുമ്പ പോലീസിന്റെ പിടിയിലായത്. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് തുമ്പ എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top