Crime

സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട :സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസി(35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

പെൺകുട്ടി സ്കൂളിലെത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ വിവരം പോലീസിൽ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ എത്തി ലോഡ്ജിൽ മുറിയെടുത്തിരുന്നു. തുടർന്ന് സ്കൂളിന് സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റികൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയെ സ്കൂളിന് സമീപംതന്നെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയും ചെയ്തു.

പെൺകുട്ടി സ്കൂളിലെത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ണൂരിൽനിന്ന് പിടികൂടിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ പരിചയപ്പെട്ട് കെണിയിലാക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു.

 

പാലാ ഡിവൈ.എസ്.പി. ഷാജുജോസിന്റെ നിർദേശപ്രകാരം കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ. തോമസ് സേവ്യർ, എ.എസ്.ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ആർ ജിനു, സിവിൽ പോലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top