Entertainment

മമ്മൂട്ടിയും മോഹൻലാലും ഉറങ്ങാൻ നേരം മാത്രമാണ് വി​ഗ്​ ഊരിവെക്കുന്നത്; ബാബു നമ്പൂതിരി

മമ്മൂട്ടിയുടെ പ്രായവും സൗന്ദര്യവും സംബന്ധിച്ച ചർച്ചകൾ എന്നും സജീവമാണ്. ചെറുപ്പക്കാരെ വെല്ലുന്ന സൗന്ദര്യം ഇരുവരും എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നത് എന്ന് വിമർശകർ പോലും തെല്ല് അസൂയയോടെയാണ് ചോദിക്കാറുള്ളത്. ഇപ്പോഴിതാ, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗന്ദര്യത്തെ സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നടൻ ബാബു നമ്പൂതിരി. ഇരുവരും ഉറങ്ങാൻ നേരം മാത്രമാണ് വി​ഗ്​ ഊരിവെക്കുന്നതെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. .” മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കൽ മോഹൻലാൽ വിഗ്ഗ് ഊരിയപ്പോൾ യഥാർത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നു.

“മോഹൻലാലിന് നല്ല ആകാരസൗഭാവമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാൾ‌ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല

കൂടെയുള്ള ആർട്ടിസ്റ്റുകൾ നടിമാർ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട് മോഹൻലാലിന്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരാണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമയും പാട്ടുകളും. ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്.

മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.

മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നത്. കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണ്. മോഹൻലാൽ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേയെന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ.’

കർത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് ഒരിക്കൽ സംസാരത്തിന് ഇടയിൽ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസാണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top