മലപ്പുറം: മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനത്തെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡി സി സി പ്രസിഡൻ്റ് വി എസ് ജോയിക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തി. കെ സി വേണുഗോപാലിനും വി എസ് ജോയിക്കുമെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ തീര്‍ത്തും അവഗണിച്ചെന്നാരോപിച്ചാണ് പ്രതിഷേധം നടന്നത്. പരാതി പരിഹരിക്കപ്പെടാത്തത്തില്‍ പ്രതിഷേധിച്ച് പുനസംഘടനാ ഉപസമിതിയില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് രാജിവച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ ഒരു വിഭാഗത്തെ അവഗണിച്ചെന്ന അതൃപ്തി പ്രവര്‍ത്തകര്‍ക്കുണ്ട്.

