മലപ്പുറം: ജില്ലാ കോൺഗ്രസിൽ പ്രശ്‌നങ്ങളുണ്ടാക്കിയതും അച്ചടക്കലംഘനം നടത്തിയതും ഡിസിസി പ്രസിഡന്റ് വി എസ് ജോയ് ആണെന്ന പരാതിയുമായി കോൺഗ്രസ് എ വിഭാഗം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും 17 പേർ ഒപ്പിട്ട കത്ത് നൽകി.

പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് വിലക്ക് ഏർപ്പെടുത്തി പ്രശ്നം തെരുവിലെത്തിച്ചത് ഡിസിസി പ്രസിഡന്റ് ആണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ മുൻപ് കൂട്ടായ ചർച്ചകളിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഇപ്പോൾ ആര്യാടൻ ഷൗക്കത്ത് വിഭാഗത്തിലുള്ളവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണെന്നും കത്തിൽ പറയുന്നു.

