Kerala

മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മ​ല​മ്പു​ഴ: മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ നിന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഉ​ദ്യാ​നം കാ​ണാനെ​ന്ന പേ​രി​ലെ​ത്തി​യ യുവാവാണ് ഡാ​മി​ൽ ചാ​ടി​യ​ത്. രാ​വി​ലെ 11 മണിക്കാണ് സംഭവം. ഏ​ക​ദേ​ശം 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇയാൾ ഷ​ട്ട​റി​ന് സ​മീ​പ​ത്തു​നി​ന്ന് ഡാ​മി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 14നും ​മ​ല​മ്പു​ഴ ഡാ​മി​ൽ ചാ​ടി ഒ​രു യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top