ഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപറ്റിയെന്ന് ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മറ്റിക്ക് മുമ്പാകെ നാളെ ഹാജരാകും. ഹാജരാകാൻ സമയം നീട്ടി ചോദിച്ച കാര്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി മഹുവ എത്തിക്സ് കമ്മറ്റിക്ക് കത്തയച്ചു.

ഡാനിഷ് അലിക്ക് എതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി അംഗം രമേശ് ബിധുഡിക്ക് കൂടുതൽ സമയം അനുവദിച്ചത് കത്തിൽ ചൂണ്ടി കാട്ടുന്നുണ്ട്. തന്റെ കാര്യത്തിലും രമേശ് ബിധുഡിയുടെ കാര്യത്തിലും എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത് രണ്ട് നിലപാട് എന്ന് മഹുവ കത്തിൽ ആരോപിക്കുന്നു.

