India

രണ്ട് മിനിറ്റിനുള്ളിൽ തയ്യാറാക്കുന്ന മാഗി നൂഡിൽസിനും,ചായ,കാപ്പിപൊടിക്കും വിലകൂടി

രണ്ട് മിനിറ്റിനുള്ളിൽ തയ്യാറാകുന്ന മാഗിക്ക് വില കൂടി. മാഗിയുടെ വില 9 മുതൽ 16 ശതമാനം വരെ ഉയർത്തി. പുതിയ വില നിലവിൽ വന്നുകഴിഞ്ഞു. 12 രൂപയായിരുന്ന 70 ഗ്രാം മാഗി മസാല നൂഡിൽസിന്റെ പാകറ്റിന് ഇപ്പോൾ 14 രൂപയാണ് വില. 140 ഗ്രാമിന്റെ പാകറ്റിന് മൂന്ന് രൂപയും വർധിച്ചു. 95 രൂപയായിരുന്ന 560 ഗ്രാമിന് ഇനി 105 രൂപ നൽകണം.

 


ഇത് കൂടാതെ ചായ, കാപ്പി പൊടികളുടെ വിലയും ഉയർന്നു. നെസ്കഫേ കോഫിയും ചെലവേറിയതാകും. ഒരു ലിറ്റർ എ പ്ലസ് പാലിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഇനി ഇതിന് 75ന് പകരം 78 രൂപ നൽകേണ്ടിവരും. നെസ്കഫേ ക്ലാസിക് കോഫി പൗഡറിന്റെ വില മൂന്ന് മുതൽ ഏഴ് ശതമാനം വരെ വർധിപ്പിച്ചു. 25 ഗ്രാമിന്റെ 78ന് പകരം ഇപ്പോൾ 80 രൂപ നൽകേണ്ടിവരും. ഇതോടൊപ്പം 50 ഗ്രാം നെസ്കഫേ ക്ലാസികിന് 145ന് പകരം 150 രൂപ നൽകണം. ബ്രൂ വില മൂന്ന് മുതൽ ഏഴ് ശതമാനം വരെ ഉയർന്നു. കൂടാതെ ബ്രൂഡ് ഗോൾഡ് കോഫിയുടെ വിലയിൽ മൂന്ന് മുതൽ നാല് ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. തേയില വില ഇൻസ്റ്റന്റ് കോഫി പാകറ്റുകളുടെ വില മൂന്ന് മുതൽ 6.66 ശതമാനമായി ഉയർന്നു. താജ്മഹൽ ചായയുടെ വില 3.7 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി. ബ്രൂക് ബോണ്ടിന്റെ ചായ 14 ശതമാനം വരെ ഉയർന്നു. നെസലയും എച്.യു.എലുമാണ് തങ്ങളുടെ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top