Kerala

മൂന്നാര്‍ ദൗത്യസംഘത്തോടുള്ള നിലപാട് വ്യക്തമാക്കി എംഎം മണി

മൂന്നാര്‍: കയ്യേറ്റം ഒഴിപ്പിക്കാൻ വന്ന ദൗത്യ സംഘത്തോടുള്ള നിലപാട് വ്യക്തമാക്കി എംഎം മണി എംഎല്‍എ. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ലെന്നും ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ ദൗത്യസംഘം നിയമപരമായി പരിശോധിക്കട്ടേയെന്ന് പറഞ്ഞ എംഎം മണി കാലങ്ങളായി നിയമപരമായി താമസിച്ചു വരുന്നവർക്ക് എതിരെ സർക്കാർ നടപടി ഒന്നും എടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എംഎം മണി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മിച്ച ഭൂമി കേസുകൾ തീര്‍പ്പാക്കാൻ മേഖലാ ലാന്‍റ് ബോര്‍ഡുകൾ രൂപീകരിച്ച നടപടി വൻ വിജയമെന്ന് റവന്യു വകുപ്പ്. വിലയിരുത്തി മേഖലാ ലാന്‍റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്. നിലവിലുള്ള കേസുകളിൽ തീര്‍പ്പുണ്ടാക്കിയാൽ മാത്രം 26000 ഏക്കര്‍ വീണ്ടെടുക്കാൻ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്‍റെ കണക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top