Kerala

ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസ്സ്; നവ കേരള ബെൻസ് യാത്രയെന്നും എം എം ഹസൻ

തിരുവനന്തപുരം: നവകേരള സദസിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസ്സാണെന്ന് പറഞ്ഞ അദ്ദേഹം പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പരിഹസിക്കുകയും ചെയ്തു. ജനത്തെ കബളിപ്പിക്കുന്ന യാത്രയാണിത്.

ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലൻഡർ ആയേനെ എന്നും ഹസൻ പറഞ്ഞു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top