Kerala

കരുവന്നൂർ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്; എം.കെ.കണ്ണൻ ഇന്ന് വീണ്ടും ഇ.ഡിയ്ക്ക് മുന്നിൽ

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാക്കും. ഇത് രണ്ടാം തവണയാണ് എം.കെ കണ്ണനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. എം.കെ കണ്ണൻ പ്രസിഡണ്ടായ തൃശൂർ സർവീസ് സഹകരണ ബാങ്ക് വഴി കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ നടത്തിയ ഇടപാടുകളുടെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. നേരത്തെ ബാങ്കിൽ ഇ.ഡി നടത്തിയ പരിശോധനയിൽ സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്തുവകൾ സംബന്ധിച്ച കൂടുതൽ രേഖകളും ഹാജരാക്കാനും നിർദേശമുണ്ട്.

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സഹകരണ സംരക്ഷണ പദയാത്ര നടത്തും. കരുവന്നൂർ മുതൽ തൃശ്ശൂർ ജില്ലാ കലക്ടറേറ്റ് വരെയാണ് പദയാത്ര. ഡി.സി.സി പ്രസിഡന്റ് ജോസ് വളൂർ, ടി.എൻ പ്രതാപൻ എം.പി എന്നിവരാണ് പദയാത്ര നയിക്കുന്നത്. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. പദയാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടറേറ്റിൽ നടക്കുന്ന സമാപനം കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് പ്രവർത്തകർ പദയാത്രയിൽ അണിനിരക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top