Entertainment

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് ലോകേഷ് കനകരാജ്

തമിഴ് ഇൻഡസ്ട്രിയിലെ കിടിലൻ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. ‘കൈതി’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകർക്ക് ലോകേഷിനെ മനസിലാക്കാൻ. പണ്ടൊക്കെ നായകൻ ആരെന്നു നോക്കി സിനിമ കണ്ടിരുന്ന പ്രേക്ഷകരെ ഇപ്പോൾ സംവിധായകൻ ആരെന്ന് നോക്കി സിനിമ തിരഞ്ഞെടുക്കുന്ന കാലത്തേക്ക് കൊണ്ടെത്തിച്ചത് ലോകേഷ് കനകരാജ് പോലുള്ള സംവിധായകർ ആണ്. ‘ലിയോ’ കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടാക്കിയ ഓളം വലുതാണ്. ഇപ്പോഴിതാ ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുകയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അടുത്ത ചിത്രത്തിന്‍റെ ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് ഇത്. ലോകേഷ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ രജനികാന്ത് ആണ്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും ആരംഭിക്കുക. തിരക്കഥ പൂര്‍ത്തിയാക്കലും നീണ്ടുനില്‍ക്കുന്ന പ്രീ പ്രൊഡക്ഷനുമൊക്കെയായി തിരക്കിന്‍റെ നാളുകളാണ് ലോകേഷിന് മുന്നില്‍ ഇനിയുള്ളത്.

ഒരു സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നത് ഇത് ആദ്യമായല്ല. നേരത്തെ ലിയോയുടെ പ്രഖ്യാപനത്തിന് മുന്‍പും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനിന്നിരുന്നു. കോളിവുഡില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ലിയോ. അതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയ്‍യും ലോകേഷും ഒരുമിക്കുന്ന സിനിമ, വിജയ് എല്‍സിയുവിലേക്ക് എത്തുമോ എന്ന ചോദ്യം തുടങ്ങി പല കാരണങ്ങളും ഈ ഹൈപ്പിന് പിന്നില്‍ ഉണ്ടായിരുന്നു. ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയിരുന്നതെങ്കിലും വന്‍ സാമ്പത്തിക വിജയമായി മാറി ചിത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top