കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ഇന്ന് ലോകായുക്ത വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരേയും എതിര്‍കക്ഷികളാക്കിയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവം നടത്തുക.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നംഗ ബഞ്ച് വിധി പറയും. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്‍റെ ഹർജിയിലും വിധി ഇന്നാണ്. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്‍റെ വിധി വരുന്നത്.
ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. ഡിവിഷന്‍ ബെഞ്ച് വാദം കേട്ട കേസില്‍ വിധി പറയാന്‍ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായ ഭിന്നവിധിയെ തുടര്‍ന്നായിരുന്നു ഇത്. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

