തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മന്ത്രിസഭാ പുനഃസംഘടന നവകേരളസദസിന് ശേഷമേ ഉണ്ടാകൂ എന്ന സൂചനയും അദ്ദേഹം നൽകി.

നേരത്തെ തീരുമാനിച്ചതുപോലെ മന്ത്രിസഭാ പുനഃസംഘടന നടക്കും. അധികം താമസിയാതെ ഉണ്ടാകും. വിഷയം എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. നിലവിലെ മന്ത്രിമാർ നവകേരള സദസിൽ ഉണ്ടാവണ്ടേ എന്ന ചോദ്യം ന്യായമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇതാണ് മന്ത്രിസഭ പുനഃസംഘടന നവകേരള സദസിന് ശേഷമേ ഉണ്ടാകൂ എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ഘടകം.
ഗണേഷ്കുമാറിനെ പിന്തുണക്കുന്ന സമീപനമാണ് ഇ പിയുടെ വാക്കുകളിൽ തെളിഞ്ഞത്. ഗണേഷ്കുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതെല്ലാം മന്ത്രിമാർക്ക് എതിരെ കേസ് ഉണ്ട്. ഒരാൾ കുറ്റാരോപിതനായി എന്നു വച്ച് അയാൾ കുറ്റവാളിയാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ലീഗിൻ്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന പാർട്ടിയാണ് കോൺഗ്രസ്. ലീഗിന് പിന്നാലെ നടക്കുകയാണ് കോൺഗ്രസ്. ലീഗിൽ കോൺഗ്രസിന് അവിശ്വാസമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

