തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിനുള്ള ജനപ്രീതി കേരളത്തിൽ കൂടിവരുകയാണ്. രണ്ടാം വന്ദേഭാരത് കേരളത്തിൽ ഫ്ളാഗ് ഓഫ് ചെയ്തത് കഴിഞ്ഞ ആഴ്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ . സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവർ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും പെട്ടന്നാണ് വൈറലാകറുള്ളത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് കുഞ്ചാക്കോ വന്ദേഭാരതിൽ യാത്ര ചെയ്തത്. എത്രയും പെട്ടെന്ന് കൊച്ചിയിലേക്ക് എത്തേണ്ടത് കൊണ്ടാണ് താരം യാത്രയ്ക്കായി വന്ദേഭാരത് തിരഞ്ഞെടുത്തത്.കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിനും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തിലും പങ്കെടുക്കാനാണ് താരം എത്തിയത്. പിന്നാലെ പുതിയ ചിത്രം ചാവേറിന്റെ പ്രമോഷനായി താരം കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗ്ഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രലറാണ് ചാവേർ.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും, അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംഗീത, മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ ജോയ് മാത്യു . കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. ജിന്റോ ജോർജ്ജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രം ഒക്ടോബർ 5ന് തീയേറ്ററിലേക്ക് എത്തും.

