തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികള്‍ അറിയിക്കണമെന്ന് നിര്‍ദേശം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ ഇറക്കിയാണ് നിർദേശം നൽകിയത്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യേണ്ട പദ്ധതികള്‍ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നത്. വിവരങ്ങള്‍ നല്‍കാന്‍ കാലതാമസമുണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനായി സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ നല്‍കിയത്.

