Health

കോട്ടയം ജില്ലയിൽ 258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 258 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 197 പേർ രോഗമുക്തരായി. 3216 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 156 പുരുഷൻമാരും 86 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 2910 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 343703 പേർ കോവിഡ് ബാധിതരായി. 336696 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20079 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

പാമ്പാടി-62

കോട്ടയം-19

പാലാ-9

ചിറക്കടവ്-8

മുളക്കുളം, എരുമേലി, കിടങ്ങൂർ-7

ഈരാറ്റുപേട്ട, ചങ്ങനാശേരി-6

വാകത്താനം, പാറത്തോട്, കുറവിലങ്ങാട്-5

കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, പുതുപ്പള്ളി, വാഴപ്പള്ളി, തിടനാട്, മീനച്ചിൽ, മുണ്ടക്കയം-4

കാണക്കാരി, രാമപുരം, കുമരകം, വിജയപുരം, ഏറ്റുമാനൂർ, ആർപ്പൂക്കര, തൃക്കൊടിത്താനം, ഭരണങ്ങാനം, മാഞ്ഞൂർ, വെളിയന്നൂർ, മണർകാട്, മണിമല, മറവന്തുരുത്ത്-3

മാടപ്പള്ളി, വൈക്കം, ഉദയനാപുരം, അതിരമ്പുഴ, വാഴൂർ, കൂട്ടിക്കൽ, അയർക്കുന്നം, നെടുംകുന്നം, ഉഴവൂർ, കടനാട്, മരങ്ങാട്ടുപിള്ളി, കൊഴുവനാൽ, വെള്ളാവൂർ, മേലുകാവ്, തലപ്പലം- 2

തലയാഴം, അകലക്കുന്നം, കടുത്തുരുത്തി, പള്ളിക്കത്തോട്, വെള്ളൂർ, പായിപ്പാട്, ചെമ്പ്, തിരുവാർപ്പ്, കുറിച്ചി, കങ്ങഴ, നീണ്ടൂർ, പനച്ചിക്കാട്, കരൂർ, കടപ്ലാമറ്റം, പൂഞ്ഞാർ തെക്കേക്കര- 1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top