Kerala

കോട്ടയം ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ 326 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 326 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 182 പേർ രോഗമുക്തരായി. 5161 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

 

രോഗം ബാധിച്ചവരിൽ 155 പുരുഷൻമാരും 149 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2640 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 346789 പേർ കോവിഡ് ബാധിതരായി. 341235 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16522 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 30
പാലാ – 17
ആർപ്പൂക്കര – 13
തൃക്കൊടിത്താനം -12
ചങ്ങനാശ്ശേരി – 11
കാഞ്ഞിരപ്പള്ളി, മണിമല, അയർക്കുന്നം, ചിറക്കടവ്, കടുത്തുരുത്തി – 10
വാകത്താനം – 9
കരൂർ, വിജയപുരം, ഞീഴൂർ – 8
എരുമേലി, ഏറ്റുമാനൂർ, കങ്ങഴ, മീനച്ചിൽ -7
പാറത്തോട്, വൈക്കം, തിടനാട്, മാടപ്പള്ളി, വാഴൂർ, പാമ്പാടി, ഭരണങ്ങാനം – 6
പുതുപ്പള്ളി, മുത്തോലി, എലിക്കുളം – 5
മുളക്കുളം, കിടങ്ങൂർ – 4
വെള്ളൂർ, ഈരാറ്റുപേട്ട്, അതിരമ്പുഴ, കറുകച്ചാൽ, കുറിച്ചി, മുണ്ടക്കയം, കൂട്ടിക്കൽ, മണർകാട്, വാഴപ്പള്ളി, അയ്മനം, കല്ലറ – 3
മീനടം, കാണക്കാരി, വെച്ചൂർ, മേലുകാവ്, ഉഴവൂർ, നീണ്ടൂർ, വെള്ളാവൂർ, തലപ്പലം, പള്ളിക്കത്തോട്, അകലക്കുന്നം, കൂരോപ്പട – 2
കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, തലയോലപ്പറമ്പ്, തിരുവാർപ്പ്, പനച്ചിക്കാട്, മറവൻതുരുത്ത്, തലയാഴം, കടപ്ലാമറ്റം, നെടുംകുന്നം, രാമപുരം, പൂഞ്ഞാർ, പായിപ്പാട് – 1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top