കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മാറുകയാണെങ്കിലും ജീവനക്കാർക്ക് ആ കളറിനോട് അത്ര താൽപ്പര്യം പോര. വനിത ജീവനക്കാരടക്കം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

രണ്ട് മാസത്തിനകം ഡ്രൈവർക്കും കണ്ടക്ടർക്കും രണ്ട് ജോഡി യൂണിഫോം വീതം നൽകാനാണ് സർക്കാർ തീരുമാനം. യൂണിഫോം മാറ്റിയില്ലെങ്കിലും കെഎസ്ആർടിസി നന്നായാൽ മതിയെന്നാണ് ചിലരുടെ അഭിപ്രായം.

