Kerala

കെ എസ് ആർ ടി സി കോംപ്ലെക്സ് ഉടൻ പ്രവർത്തനക്ഷമമാകും: മാണി സി കാപ്പൻ

 

 

പാലാ: ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന കെ എസ് ആർ ടി സി കോംപ്ലെക്സ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കെ ആർ ടി സി കോംപ്ലെക്സിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ താഴത്തെ നിലയിലെ മുറികൾ ലേലം ചെയ്തു നൽകും. പെയിൻ്റിംഗ് ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. മുകൾഭാഗം കെ എസ് എഫ് ഇ പോലുള്ള സ്ഥാപനങ്ങളെ കണ്ടെത്തി അവരുടെ സഹകരണത്തോടെ നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികളെക്കുറിച്ചു ആലോചനയുണ്ടെന്നും എം എൽ എ വ്യക്തമാക്കി. പുരുഷൻമാർക്കും സ്ത്രീകൾക്കുമായി ആറു വീതം പുതിയ ടോയിലറ്റുകളും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇവയും തുറന്നു കൊടുക്കും. പാർക്കിംഗിനുള്ള സൗകര്യവും കോംപ്ലെക്സിനുണ്ട്.

വർഷങ്ങൾക്കു മുമ്പാണ് കെ എസ് ആർ ടി സി കോംപ്ലെക്സ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ പണി ഇടയ്ക്കു വച്ചു നിലച്ചുപോകുകയായിരുന്നു. തുടർന്നു കഴിഞ്ഞ വർഷം അവസാനം മന്ത്രി ആൻ്റണി രാജുവിനെ കണ്ട് മാണി സി കാപ്പൻ നടത്തിയ ഇടപെടലിനെത്തുടർന്നാണ് പണികൾ പുനരാരംഭിച്ചത്.പാലാ എ ടി ഒ അഭിലാഷ്, കൺട്രോളിംഗ് ഇൻസ്പെക്ടർമാരായ സനൽകുമാർ, ജോജോ ജോസഫ്, ഡിപ്പോ എഞ്ചിനീയർ കുറുപ്പുസാമി എന്നിവരുമായി എം എൽ എ ചർച്ച നടത്തി.

യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുനിസിപ്പൽ കൗൺസിലർ പ്രൊഫ സതീഷ് ചൊള്ളാനി, അഡ്വ സന്തോഷ് മണർകാട്ട്, വിനോദ് വേരനാനി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ,ടോണി തൈപ്പറമ്പിൽ, ജോസ് വേരനാനി, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം എന്നിവരും എം എൽ എയ്ക്കൊപ്പം ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top