വയനാട്: കൈനാട്ടിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. കാലിന് പരിക്കേറ്റ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. നടവയലില്‍ നിന്നും ചങ്ങനാശേരിക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കല്‍പറ്റ ടൗണ്‍ ഭാഗത്ത് നിന്നു വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്.

