
കോട്ടയം : കെ.എസ്.സി (എം) സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി എന്റെ പള്ളിക്കൂടത്തിലേക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്.


ഒന്നാം സ്ഥാനം നേടിയത് ചിന്മയ നായർ (കോട്ടയം), രണ്ടാം സ്ഥാനം നേടിയത് അമേയ ലിസ് (ഇടുക്കി), മൂന്നാം സ്ഥാനം നേടിയത് ബിയ എലിസബത്ത് (എറണാകുളം) വിജയികൾക്ക് ടോബി തൈപ്പറമ്പിൽ അഭിനന്ദനങ്ങൾ അറിയിച്ചു. കെ എസ് സി (എം) സർഗ്ഗ വേദിയുടെ സംസ്ഥാന കൺവീനർ അഖിൽ ജോർജ്, ജില്ലാ കൺവീനർമാരായ ജിനു പൗലോസ്, അനീറ്റ മാത്യു, ജോബിൻ നലാംകുഴിയിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് കഥാ രചനാ മത്സരം സംഘടിപ്പിച്ചത്.


