കോഴിക്കോട്:വടകരയിൽ സിപിഎമ്മിൽ വെട്ടിനിരത്തൽ. കുറ്റ്യാടി മണ്ഡലം സ്ഥാനാർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ അനുകൂലിച്ച നാല് പ്രമുഖ നേതാക്കളെ സിപിഎം വടകര ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. മുൻ ഏരിയാ സെക്രട്ടറി പി കെ ദിവാകരൻ, മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ്, തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മോഹനൻ മാസ്റ്റർ, കെ എസ് കെ ടിയു നേതാവ് പി കെ സജിത എന്നിവരെയാണ് ഒഴിവാക്കിയത്. കുറ്റ്യാടി മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നേതാക്കളാണിവർ. പ്രായപരിധിയടക്കമുള്ള നിബന്ധനകളല്ല ഒഴിവാക്കാൻ കാരണം. വടകര മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ സതീശനെയും ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


