Health

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനും.,മന്ത്രി എ കെ ശശീന്ദ്രനും.,പി സി വിഷ്ണുനാഥ്‌ എം എൽ എ എന്നിവർക്ക് കോവിഡ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഹൈദരാബാദിലുള്ള ഉപരാഷ്ട്രപതി തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു.ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊല്ലം ജില്ലയിലെ കുണ്ടറ എം എൽ എ പി സി വിഷ്ണു നാഥിന് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ കൊല്ലം ജില്ലയിൽ നിന്നും മൂന്നാമത്തെ എം എൽ എ യ്ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

കരുനാഗപ്പള്ളി എം എൽ എ., സി ആർ മഹേഷിനും.,പുനലൂർ എം എൽ എ,പി എസ് സുപാലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ.,ഡി വൈ എഫ് ഐ ദേശീയ പ്രസിഡണ്ട് എ എ റഹീം എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top