Health

നടന്‍ ജയറാമിന് കോവിഡ്  സ്ഥിരീകരിച്ചു

കൊച്ചി :നടന്‍ ജയറാമിന് കോവിഡ്  സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്. മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്ന് ജയറാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പർക്കത്തിൽ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും താരം പറഞ്ഞു. താന്‍ ശുശ്രൂഷകള്‍ ആരംഭിച്ചെന്നും എല്ലാവരെയും പെട്ടെന്ന് തന്നെ നേരില്‍ കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും മകന്‍ ദുല്‍ഖറിനും കോവിഡ് സ്ഥിരികരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top