കോവളം :മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. രണ്ടുകുപ്പികളിലെ മദ്യം ഒഴുക്കിയപ്പോൾ മൂന്നാമത്തെ കുപ്പി കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് എസ്.ഐ.യെ സസ്പെൻഡ് ചെയ്തത് അറിഞ്ഞത്. മന്ത്രി ശിവൻകുട്ടി ഫോണിൽ വിളിച്ച് നേരിട്ട ബുദ്ധിമുട്ടിൽ വിഷമമുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. മന്ത്രിമന്ദിരത്തിലെത്തി നേരിട്ട ബുദ്ധിമുട്ടുകൾ അറിയിച്ചു. സംഭവത്തിൽ പരാതിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യേണ്ടിയിരുന്നില്ലെന്നും ആസ്ബെർഗ് പറഞ്ഞു.


